SignIn
Kerala Kaumudi Online
Saturday, 10 October 2026 3.07 AM IST

വന്നു, ‘ഗുരുവാണി പോഡ്കാസ്റ്റ്’

lockel
ഫാറൂഖ് ട്രെയിനിംഗ് കോളേജിന്റെ റേഡിയോ ചാനലായ ഗുരുവാണിയുടെ നേതൃത്വത്തിൽ ‘ഗുരുവാണി പോഡ്കാസ്റ്റ്’ പരിപാടി​ ​ഫറോക്ക് പൊലീസ് എസ്.എച്ച്.ഒ മിഥുൻ എം.കെ. ഉദ്ഘാടനം ​ചെയ്യുന്നു

രാമനാട്ടുകര: ഫാറൂഖ് ട്രെയിനിംഗ് കോളേജിന്റെ റേഡിയോ ചാനലായ ഗുരുവാണിയുടെ നേതൃത്വത്തിൽ ‘ഗുരുവാണി പോഡ്കാസ്റ്റ്’ പരിപാടിക്ക് തുടക്കമായി. ഫറോക്ക് പൊലീസ് എസ്.എച്ച്.ഒ മിഥുൻ എം.കെ ഉദ്ഘാടനം ചെയ്തു. ഗുരുവാണി റേഡിയോ കോ-ഓർഡിനേറ്റർ ഡോ. സി.എം ഫസലുൽ ആബിദ് അ​ദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡോ. അഫീഫ് തവട്ടത്ത്, റിസർച്ച് കോ ഓർഡിനേറ്റർ ഡോ. ടി. കെ. ഉമർ ഫാറൂഖ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫസീൽ അഹമ്മദ് ,അയ്ശാ ജുമാന സി.പി, ഗുരുവാണി ആർ.ജെ റിൻഷാ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെയും അ​ദ്ധ്യാപകരുടെയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക വിഷയങ്ങളിൽ സംവാദങ്ങൾക്ക് വേദിയൊരുക്കുന്നതിനുമാണ് ഗുരുവാണി പോഡ്കാസ്റ്റ് ആരംഭിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL