കോഴിക്കോട്: രാം വിലാസ് പാസ്വാൻ ആറാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി. പീതാംബരൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാഹചര്യങ്ങളെയും അധികാരത്തെയും ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തിയ നേതാവായിരുന്നു രാം വിലാസ് പാസ്വാനെന്ന് അദ്ദേഹം പറഞ്ഞു. എൽ.ജി.പി.ആർ ജില്ലാ പ്രസിഡന്റ് ഷാനേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് രാജേഷ് പി. മാങ്കാവ് അനുസ്മരണ പ്രഭാഷണം നടത്തി. എൽ.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷനുബ് താമരക്കുളം, ബിനുകുമാർ, റീജാ ബായ്, ത്രിജ, അൻവർ സാദത്ത്, ടോണി ജോസഫ്, ബ്രജിൽ തറമ്മൽ, പ്രബിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |