മുക്കം: ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.പി, ഹൈസ്കൂൾ കേഡറ്റുകൾക്കായി നടത്തിയ ഏകദിന നേതൃ പരിശീലന ക്യാമ്പ് സമാപിച്ചു. ജെ.ആർ.സി പരിചയം, ഫയർ ആന്റ് സേഫ്റ്റി, ഫസ്റ്റ് എയ്ഡ്, പേപ്പർ ബാഗ് നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി ഉദ്‌ഘാടനം ചെയ്തു. മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി മുഖ്യാതിഥിയായി. ടി.പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ടി. അബ്ദുറഹ്‌മാൻ ( റെഡ് ക്രോസ് കോഴിക്കോട്),
ഫയർ സ്‌റ്റേഷൻ ഓഫീസർ മുക്കം ഇ.കെ അബ്‌ദുസ്സലീം, നസീറ എസ് (എം.കെ.എച്ച് എം എം ഒ എച്ച് എസ് മുക്കം), പി.അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |