കുറ്റ്യാടി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കു മാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കാവിലും പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തളീക്കരയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.ടി ജയിംസ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കോരങ്ങോട്ട് ജമാൽ അദ്ധ്യക്ഷത വഹിച്ചു. കോരങ്ങോട്ട് മൊയ്തു, ജോൺ പൂതക്കുഴി, യു.വി ബിന്ദു, കെ.സി. ബാലകൃഷ്ണൻ, കെ.സി കൃഷ്ണൻ, എൻ . കെ. മുത്തലീബ് ഒ രവീന്ദ്രൻ, പിജി സത്യനാഥ്, വി .പി സുരേഷ്, പി.കെ. സുരേന്ദ്രൻ , യു.വി. സിഅഹമ്മദ് ഹാജി, എൻ.കെ ഫിർദൗസ്, കെ.പി ഹമീദ്, അനസ് നന്നാണ്ടി , ആർസജീവൻ, കെ.പി ശ്രീനിജ, കെ.പി സിദ്ധാർത്ഥ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |