SignIn
Kerala Kaumudi Online
Saturday, 10 October 2026 3.07 AM IST

തെരുവുനായ ആക്രമണം ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

dog
തെരുവുനായ

കോഴിക്കോട്: മുഖം, കഴുത്ത്, തല തുടങ്ങി ശരീരത്തിന്റെ ഉയർന്ന ഭാഗങ്ങളിൽ നായയുടെ കടിയേൽക്കുന്ന കാറ്റഗറി മൂന്ന് കേസുകളിൽ മരണസംഖ്യ കുറയ്ക്കാൻ ദേശീയ - സംസ്ഥാന തലങ്ങളിൽ ഏതെങ്കിലും ഗവേഷണങ്ങളോ പഠനങ്ങളോ നിലവിലുണ്ടെങ്കിൽ നടപ്പിലാക്കാൻ ആരോഗ്യവകുപ്പ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

കാറ്റഗറി മൂന്ന് കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചികിത്സാ പ്രോട്ടോക്കോൾ ശക്തിപ്പെടുത്തണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. റാബിസ് ഇമ്മ്യൂണോ ഗ്ലോബുലിൻ ഉൾപ്പെടെയുള്ള മരുന്നുകളും ചികിത്സാ സാമഗ്രികളും അടിയന്തരമായി ലഭ്യമാക്കണം. മുറിവുകളുടെ ശരിയായ വർഗീകരണവും ശാസ്ത്രീയമായ മുറിവു പരിചരണവും ഉറപ്പാക്കണം. ആരോഗ്യപ്രവർത്തകർക്ക് ആധുനിക ചികിത്സയിൽ പരിശീലനം നൽകണം. വാക്സിൻ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഗുണനിലവാരം ഉറപ്പാക്കണം.

പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടം കുഞ്ഞിന്റെ ജീവൻ നഷ്ടമായതിനെ കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പേവിഷബാധയേറ്റ് മരിക്കുന്ന സാഹചര്യം ആശങ്കാജ ജനകമാണെന്ന് ഉത്തരവിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL