കൊടുവള്ളി: ഭിന്നശേഷി വിദ്യാർത്ഥികളുടെ ജില്ലാ കായികമേളയായ ഇൻക്ലൂസീവ് സ്പോർട്സിൽ സെലക്ഷൻ ലഭിച്ച കായിക പ്രതിഭകൾക്ക് ബി.ആർ.സിയുടെ നേതൃത്വത്തിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മടവൂർ, കിഴക്കോത്ത്, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിൽ നിന്നും കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ നിന്നുമുള്ള വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികളാണ് കൂടത്തായി, കോരാങ്ങാട് എന്നീ സ്കൂൾ ഗ്രൗണ്ടുകളിൽ വച്ച് ഒരാഴ്ചയോളം പരിശീലനം നേടുന്ന ക്യാമ്പിൽ പങ്കെടുത്തത്. അത്ലറ്റിക്സ്, ഫുട്ബോൾ, ഹാൻഡ് ബോൾ, ബോച്ചെ തുടങ്ങിയ വിവിധ ഇനങ്ങളിലായി 30ലധികം ഭിന്നശേഷി കുട്ടികൾ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പ് ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ടി.പി. നൗഫൽ പുല്ലാളൂർ സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |