ബാലുശ്ശേരി: യു.പി.ഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തി വ്യാപാരികളെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ബി.ഐയ്ക്ക് മുമ്പിൽ സർക്കാർ ഓർഡർ കത്തിക്കലും പ്രതിഷേധ ധർണയും നടത്തി. ജില്ലാ ജോ സെക്രട്ടറി പി. ആർ. രഘൂത്തമൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഷാജി, പി. പി. വിജയൻ, സി. എം സന്തോഷ്, മനോജ് പനങ്കുറ, അഷ്റഫ് സാരഥി, പി.എം ജമാൽ, റഷീദ് മുബാറക്ക്, സി കെ രാജമല്ലി, കെ കെ ഗീത, ഷീജ ഗ്രാൻഡ് ഫാൻസി, ജോസ് ചെരിയൻ, പ്രബീഷ് തളിയോത്ത്, ഹസ്സൈനാർ ഉള്ളിയേരി ഇ. പി. രവി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |