രാമനാട്ടുകര:വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ രാമനാട്ടുകര ഗണപത് എ.യു.പി. ബി സ്കൂളിൽ തയ്യാറാക്കിയ 'സകുടുംബ മാഗസിൻ' എഴുത്തുകാരൻ സത്യനാഥ് രാമനാട്ടുകര പ്രകാശനം ചെയ്തു. സകുടുംബം തയ്യാറാക്കിയ മാഗസിനുകളിൽ ഏറ്റവും മികവ് പുലർത്തിയവർക്കുള്ള സമ്മാനവും സത്യനാഥ് വിതരണം ചെയ്തു. സമ്മാനാർഹരായ കുട്ടികളും കുടുംബവും ഒത്തു ചേർന്ന് സമ്മാനം ഏറ്റുവാങ്ങി .ചടങ്ങിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖ വ്യക്തികളും അദ്ധ്യാപകരും പങ്കെടുത്തു. അദ്ധ്യാപകരായ സുനിത എം, രജിത എം ,സിത്താര പി.എം,പത്മം സി ,അശ്വതി എം ,അഫ്സൽ റഹ്മാൻ എം.കെ ,പൂർവവിദ്യാർത്ഥി പ്രതിനിധികളായ എ.വി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |