കോഴിക്കോട്: സെൻസസ് 2027-ന്റെ രണ്ടാംഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ജില്ലാതല പരിശീലനം പൂർത്തിയായി. സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, സെൻസസ് ക്ലർക്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്. സെൻസസ് നടപടിക്രമങ്ങൾ, ഉദ്യോഗസ്ഥരുടെ ചുമതലകൾ, എന്യൂമറേഷൻ ബ്ലോക്കുകളുടെ രൂപീകരണം, അതിർത്തി നിർണയം, മാപ്പുകൾ തയ്യാറാക്കൽ തുടങ്ങിയവയിൽ പരിശീലനം നൽകി. വിവരശേഖരണത്തിലെ കൃത്യത, ചോദ്യാവലി, എസ്.ഇ. പോർട്ടലിന്റെ ഉപയോഗം, അച്ചടി-ലോജിസ്റ്റിക്സ് ക്രമീകരണങ്ങൾ, മാദ്ധ്യമ-പ്രചാരണ പ്രവർത്തനങ്ങൾ എന്നിവയും വിശദീകരിച്ചു. വി. വിഭ, അജിലി വാസുദേവൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപന സെഷൻ എ.ഡി.എം. ഷെറിന കെ. ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |