ഫറോക്ക് : കുണ്ടായിത്തോട് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിന്റെ സെന്ററിൽ ചങ്ക്സ് വാട്സ്ആപ്പ് കൂട്ടായ്മയും വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലെ ട്രെയിനികളും ചേർന്ന് വൈറ്റ് കെയിൻ ദിനാചരണവും അനുമോദനചടങ്ങും സംഘടിപ്പിച്ചു. ചടങ്ങ് മുൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബബിദാ ആശ ഉദ്ഘാടനം ചെയ്തു. ആരിഫ് കളത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. പ്ലസ്ടു പരീക്ഷയിൽ വിജയിച്ച സുനിൽകുമാറിനെ ചടങ്ങിൽ അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് അരവിന്ദൻ, ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജസീല, വിശ്വനാഥൻ, സംസ്ഥാന നിർവാഹക സമിതി അംഗം സോണി ടി. കെ., ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. ഷീജ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |