SignIn
Kerala Kaumudi Online
Friday, 16 October 2026 3.46 AM IST

നെല്ലച്ഛനെ അവസാനമായി കാണാൻ ജനസാഗരം

raman
പദ്മശ്രീ ചെറുവയൽ രാമന്റെ ഭൗതികദേഹം മാനന്തവാടി കമ്മന നവോദയം എൽ.പി സ്കൂളിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയവർ.

മാനന്തവാടി: മണ്ണിനെയും കൃഷിയെയും സ്നേഹിച്ച പദ്മശ്രീ ചെറുവയൽ രാമന്റെ മൃതദേഹം ഒരു നോക്കുകാണാനും ആദരാഞ്ജലികളർപ്പിക്കാനുമായി സമൂഹത്തിന്റെ നാനാതുറകളിൽ പെട്ട നിരവധി പേരാണ് കമ്മന നവോദയം എൽ.പി സ്ക്കൂളിലും, കമ്മനയിലെ വീട്ടിലുമെത്തിയത്. ഇന്നലെ രാവിലെ 9 മണിക്ക് തന്നെ സ്ക്കൂൾ അങ്കണത്തിൽ പൊതുദർശനം ആരംഭിച്ചിരുന്നു, സ്കൂൾ വിദ്യാർത്ഥികൾ മുതൽ പ്രായംചെന്നവർ വരെ ഇവിടെയെത്തി ആദരാഞ്ജലികളർപ്പിച്ചു, ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടം, എന്നിവർക്ക് കളക്ടർ വി.ചെൽസാസിനിയും, റവന്യുമന്ത്രിക്ക് വേണ്ടി സബ് കളക്ടർ അതുൽസാഗറും പുഷ്പചക്രമർപ്പിച്ചു, ഉഷാ വിജയൻ എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, സംസ്ഥാന ഫോക്ക് ലോർ അക്കാദമി ചെയർമാൻ സുരേഷ് ഇളയാവുർ, പൊലീസിന് വേണ്ടി ജില്ലാ പൊലീസ് ചീഫ് എസ് ദേവമനോഹർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മുൻ മന്ത്രിമാരായ ഒ.ആർ കേളു, എ.കെ ശശീന്ദ്രൻ, പി.കെ ജയലക്ഷ്മി, ബത്തേരി, മാനന്തവാടി, കൽപ്പറ്റ നഗരസഭാ അദ്ധ്യക്ഷൻമാർ, മാനന്തവാടി ബ്ളോക്ക് പ്രസിഡന്റ് മീനാക്ഷി രാമൻ, മുൻ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, ഡി.സി.സി അദ്ധ്യക്ഷൻ ടി.ജെ ഐസക്, യു.ഡി.എഫ് കൺവീനർ എച്ച്.ബി പ്രദീപ്, മുസ്ലീംലീഗ് സെക്രട്ടറി ടി മുഹമ്മദ്. മലങ്കര ഓർത്തോഡക്സ് സുറിയാനി സഭ ബത്തേരി ഭദ്രസനാധിപൻ ഡോ: ഗീവർഗീസ് മാർ ബർണാബസ്

ഡോ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത എന്നിവർ സ്ക്കൂളിലെത്തി ആദരഞ്ജലികളർപ്പിച്ചു, ഒരു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു, രണ്ടു മണിയോട് കൂടി കൃഷി മന്ത്രി ടി.സിദ്ദീഖ് വീട്ടിലെത്തി ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ ഔദോഗിക ബഹുമതിയായി പോലീസിന്റെ ആചാര വെടിമുഴക്കി സമുദായ ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം കൊടുമയിലുള്ള തലക്കര സമുദായ ശ്മശാനത്തിലെത്തിച്ച് മൃതദേഹം അടക്കം ചെയ്തു. കോപ്പി അണ്ണൻ, ചന്തു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL