SignIn
Kerala Kaumudi Online
Monday, 05 October 2026 2.32 PM IST

അടങ്ങുന്നില്ല ആധി; ടി.പി.ആർ 26.69 %

testkit

 രോഗികൾ 3251  രോഗമുക്തർ 1074

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 3251 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വീണ്ടും എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. 26.69 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഞായറാഴ്ച 28. 68 ശതമാനമായിരുന്നു ഇത്.

ഇന്നലെ 3179 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 64 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയവരിൽ മൂന്ന് പേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ അഞ്ച് പേർക്കും പോസിറ്റീവായി. 1074 പേർ കൂടി രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,730 സ്രവസാമ്പിൾ പരിശോധനയ്ക്കയച്ചു. ജില്ലയിൽ ഇപ്പോൾ 31,198 കോഴിക്കോട് സ്വദേശികൾ ചികിത്സയിലുണ്ട്. ഇവിടെ ചികിത്സയിലുളള മറ്റു ജില്ലക്കാർ 279 പേർ. മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 76 പേരും.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 1, ചക്കിട്ടപ്പാറ 10, ചെക്യാട് 3,ചെറുവണ്ണൂർ 1, ഫറോക്ക് 10, കുരുവട്ടൂർ 3, കടലുണ്ടി 6, മൂടാടി 1, നടുവണ്ണൂർ 1, നാദാപുരം 7, ഒളവണ്ണ 3, പേരാമ്പ്ര 5, പുറമേരി 3, രാമനാട്ടുകര 1, താമരശ്ശേരി 1, തൂണേരി 3, വടകര 1, വളയം 2, വാണിമേൽ 2.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 895, അരിക്കുളം 40, അത്തോളി 17, ആയഞ്ചേരി 24, അഴിയൂർ 6, ബാലുശ്ശേരി 36, ചക്കിട്ടപ്പാറ 9, ചങ്ങരോത്ത് 21, ചാത്തമംഗലം 24, ചെക്യാട് 9, ചേളന്നൂർ 34, ചേമഞ്ചേരി 28, ചെങ്ങോട്ട്കാവ് 33, ചെറുവണ്ണൂർ 19, ചോറോട് 32, എടച്ചേരി 14, ഏറാമല 33, ഫറോക്ക് 125, കടലുണ്ടി 69, കക്കോടി 53, കാക്കൂർ 20, കാരശ്ശേരി 37, കട്ടിപ്പാറ 8, കാവിലുംപാറ 8, കായക്കൊടി 21, കായണ്ണ 4, കീഴരിയൂർ 4, കിഴക്കോത്ത് 18, കോടഞ്ചേരി 31, കൊടിയത്തൂർ 30, കൊടുവള്ളി 69, കൊയിലാണ്ടി 30, കുടരഞ്ഞി 5, കൂരാച്ചുണ്ട് 19, കൂത്താളി 14, കോട്ടൂർ 47, കുന്ദമംഗലം 67, കുന്നുമ്മൽ 4, കുരുവട്ടൂർ 23, കുറ്റ്യാടി 36, മടവൂർ 9, മണിയൂർ 33, മരുതോങ്കര 20, മാവൂർ 48, മേപ്പയ്യൂർ 13, മൂടാടി 16, മുക്കം 28, നാദാപുരം 7, നടുവണ്ണൂർ 11, നന്മണ്ട 13, നരിക്കുനി 13, നരിപ്പറ്റ 24, നൊച്ചാട് 24, ഒളവണ്ണ 22, ഓമശ്ശേരി 7, ഒഞ്ചിയം 9, പനങ്ങാട് 4, പയ്യോളി 24, പേരാമ്പ്ര 48, പെരുമണ്ണ 19, പെരുവയൽ 60, പുറമേരി 7, പുതുപ്പാടി 59, രാമനാട്ടുകര 31, തലക്കുളത്തൂർ 58, താമരശ്ശേരി 48, തിക്കോടി 16, തിരുവള്ളൂർ 61, തിരുവമ്പാടി 21, തൂണേരി 5, തുറയൂർ 4, ഉള്ള്യേരി 25, ഉണ്ണികുളം 34, വടകര 134, വളയം 5, വാണിമേൽ 4, വേളം 92, വില്യാപ്പള്ളി 104.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL