SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

മലപ്പുറം ജില്ലാ പഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ വയോസേവാ പുരസ്‌കാരം 

bbbbbb

മ​ല​പ്പു​റം​:​ ​വ​യോ​ജ​ന​ങ്ങ​ളു​ടെ​ ​ക്ഷേ​മ​വും​ ​സു​ര​ക്ഷ​യും​ ​ഉ​റ​പ്പു​ ​വ​രു​ത്താ​ൻ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളും​ ​പ​ദ്ധ​തി​യേ​ത​ര​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​സാ​മൂ​ഹ്യ​ ​നീ​തി​ ​വ​കു​പ്പ് ​ന​ൽ​കു​ന്ന​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​വ​യോ​സേ​വ​ ​അ​വാ​ർ​ഡി​ന് ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അ​ർ​ഹ​മാ​യി​ .​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വും​ ​മൊ​മെ​ന്റോ​യും​ ​അ​ട​ങ്ങി​യ​താ​ണ് ​അ​വാ​ർ​ഡ്.
ജി​ല്ല​യി​ൽ​ ​വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​ന​ട​പ്പി​ലാ​ക്കി​യ​ ​നി​ര​വ​ധി​ ​മാ​തൃ​കാ​പ​ര​മാ​യ​ ​പ​ദ്ധ​തി​ക​ൾ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​പു​ര​സ്‌​കാ​രം.​ ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​വാ​ണ് ​വി​വി​ധ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള​ ​അ​വാ​ർ​ഡു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ച​ത്.
ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​വ​ർ​ഷ​മാ​യി​ ​വ​യോ​ജ​ന​ങ്ങ​ൾ,​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ,​ ​സ​മൂ​ഹ​ത്തി​ൽ​ ​അ​വ​ശ​ത​ ​അ​നു​ഭ​വി​ക്കു​ന്ന​ ​മ​റ്റു​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​ർ​ക്ക് ​പ്ര​ത്യേ​ക​മാ​യി​ ​ത​ന്നെ​ ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ൾ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ആ​വി​ഷ്‌​ക​രി​ച്ച് ​ന​ട​പ്പാ​ക്കി​യി​രു​ന്നു.​ ​വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​വി​വി​ധ​ ​ബോ​ധ​വ​ത്ക​ര​ണ​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളും​ ​ന​ട​പ്പാ​ക്കി .ഇ​തി​നു​ള്ള​ ​അം​ഗീ​കാ​ര​മാ​ണ് ​പു​ര​സ്കാ​ര​മെ​ന്ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അ​റി​യി​ച്ചു.

ഇവ നേട്ടങ്ങൾ

  • വ​ള​വ​ന്നൂ​ർ​ ​ജി​ല്ലാ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​നി​ർ​മി​ച്ച​ ​കെ​ട്ടി​ട​ ​സ​മു​ച്ച​യ​ത്തി​ൽ​ ​അ​ത്യാ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളോ​ടെ​ ​വ​യോ​ജ​ന​ ​ചി​കി​ത്സാ​ ​കേ​ന്ദ്രം​ ​സ്ഥാ​പി​ച്ചു.​ 60​ ​വ​യ​സ്സി​നു​ ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​വ​രെ​ ​ബാ​ധി​ക്കു​ന്ന​ ​എ​ല്ലാ​ത്ത​രം​ ​രോ​ഗ​ങ്ങ​ൾ​ക്കും​ ​മി​ക​ച്ച​ ​ആ​യു​ർ​വേ​ദ​ ​ചി​കി​ത്സ​യും​ ​മ​രു​ന്നു​ക​ളും​ ​ഇ​വി​ടെ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​ഇ​തി​നാ​യി​ ​സ്ത്രീ​ക​ൾ​ക്കും​ ​പു​രു​ഷ​ന്മാ​ർ​ക്കും​ 5​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​കി​ട​ക്ക​ക​ൾ​ ​വീ​ത​മു​ള്ള​ ​പ്ര​ത്യേ​ക​ ​വാ​ർ​ഡു​ക​ൾ​ ​സ​ജ്ജീ​ക​രി​ക്കു​ക​യും​ ​പ്ര​ത്യേ​ക​ ​തെ​റാ​പ്പി​സ്റ്റു​ക​ളെ​യും​ ​കെ​യ​ർ​ ​ടേ​ക്ക​ർ​മാ​രെ​യും​ ​ക്ര​മീ​ക​രി​ക്കു​ക​യും​ ​ചെ​യ്തു.
  • വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ​വ്യാ​യാ​മ​ത്തി​നാ​യി​ ​ജി​ല്ല​യി​ൽ​ ​ത​ന്നെ​ ​ആ​ദ്യ​ത്തെ​ ​പ്ര​ത്യേ​ക​ ​വ്യാ​യാ​മ​പാ​ത​യും​ ​ഓ​പ്പ​ൺ​ ​ജിം​നേ​ഷ്യ​വും​ ​തി​രു​നാ​വാ​യ​യി​ൽ​ ​സ്ഥാ​പി​ച്ചി​രു​ന്നു.​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​വ​യോ​ജ​ന​ങ്ങ​ളു​ടെ​ ​മാ​ന​സി​ക​ ​ഉ​ല്ലാ​സ​ത്തി​നും​ ​ആ​രോ​ഗ്യ​ ​സം​ര​ക്ഷ​ണ​ത്തി​നു​മാ​യി​ ​കൂ​ടു​ത​ൽ​ ​ഓ​പ്പ​ൺ​ ​ജിം​നേ​ഷ്യ​ങ്ങ​ളും​ ​ഹാ​പ്പി​നെ​സ്സ് ​പാ​ർ​ക്കു​ക​ളും​ ​ആ​രം​ഭി​ക്കു​ന്ന​ ​പ​ദ്ധ​തി​ക്ക് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​തു​ട​ക്ക​മി​ട്ടു.
  • വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ​ഒ​ത്തു​ ​കൂ​ടു​ന്ന​തി​നും​ ​സം​തൃ​പ്തി​യോ​ടെ​ ​പ​ക​ൽ​ ​സ​മ​യം​ ​ചെ​ല​വി​ടു​ന്ന​തി​നും​ ​ജി​ല്ല​യു​ടെ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​പ​ക​ൽ​ ​വീ​ടു​ക​ളും​ ​സ്ഥാ​പി​ച്ചു.
  • വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി​ ​പ്ര​തി​വ​ർ​ഷം​ ​പ​ത്ത് ​ല​ക്ഷം​ ​രൂ​പ​ ​വ​ക​യി​രു​ത്തി​ ​ജി​ല്ല​യി​ലെ​ 46​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ ​ഹോ​മി​യോ​പ​തി​ക് ​ഹോം​ ​കെ​യ​ർ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി.
  • മ​ല​പ്പു​റം​ ​ജി​ല്ല​യെ​ ​സ​മ്പൂ​ർ​ണ​ ​വ​യോ​ജ​ന​ ​സൗ​ഹൃ​ദ​ ​ജി​ല്ല​യാ​യി​ ​മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ത്.​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ന് ​ല​ഭി​ച്ച​ ​ഈ​ ​അ​വാ​ർ​ഡ് ​മു​ന്നോ​ട്ടു​ള്ള​ ​പ്ര​യാ​ണ​ത്തി​ന് ​ഊ​ർ​ജ്ജം​ ​പ​ക​രും
    ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​കെ​ ​റ​ഫീ​ഖ,
    വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഇ​സ്മാ​യി​ൽ​ ​മൂ​ത്തേ​ടം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL