SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 PM IST

ഗോത്രവിഭാഗം കുട്ടികൾക്കായ് സേവാസ് പദ്ധതി

എടക്കര: പോത്തുകല്ലിലെ ഗോത്ര വിഭാഗം കുട്ടികളുടെ സമഗ്ര വികസനത്തിനായി സേവാസ് പദ്ധതി

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സേവാസ് (സെൽഫ് എമേർജിംഗ് വില്ലേജ് ത്രൂ അഡ് വാൻസ്ഡ് സപ്പോർട്ട്) പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. മലപ്പുറം ജില്ലയിൽ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പാർശ്വവത്കൃത മേഖലയിലെ പഞ്ചായത്തുകളെ ഏറ്റെടുത്ത് സാമൂഹികസാംസ്‌കാരികസാമ്പത്തിക വികാസം സാദ്ധ്യമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹ്യപങ്കാളിത്തോടെ നടപ്പിലാക്കുക, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ടു നയിക്കുക , വിദ്യാഭ്യാസം സാംസ്‌കാരികാവബോധം, തൊഴിൽ നൈപുണി എന്നിവയിൽ മികവ് നേടാൻ സഹായിക്കുക, വിവിധതരം പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹിക പങ്കാളിത്തോടെ ആത്മവിശ്വാസവും ജീവിതനൈപുണിയും നേടത്തക്കവിധം വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിനായി അഞ്ച് വർഷത്തെ നിരന്തരവും സമഗ്രവുമായ പ്രവർത്തനത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് ,വനിത ശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ട്രൈബൽ വകുപ്പ്, എക്‌സൈസ് വകുപ്പ്, കേരള മഹിളാസമഖ്യ സൊസൈറ്റി, വനം വകുപ്പ് തുടങ്ങിയവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL