SignIn
Kerala Kaumudi Online
Saturday, 24 October 2026 7.54 AM IST

'നേർവഴി'യിൽ പരാതികളെത്തുന്നില്ല; ആകെ ലഭിച്ചത് ആറെണ്ണം !

kkk

മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ എക്‌സൈസ് വകുപ്പ് ആവിഷ്‌കരിച്ച നേർവഴി പദ്ധതിയിൽ ജില്ലയിൽ പരാതികളെത്തുന്നില്ല. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗമുള്ളപ്പോഴും 2023 ജൂണിൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ വെറും ആറ് പരാതികൾ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വർഷമാണ് ആറ് പരാതികളും ലഭിച്ചത്. അവസാന പരാതി ലഭിച്ചത് കഴിഞ്ഞ നവംബറിലാണ്. ജൂൺ മാസത്തിൽ ഒരു പരാതിയാണ് ലഭിച്ചത്. ജൂലായ്, ഒക്ടോബർ മാസങ്ങളിൽ രണ്ട് പരാതികൾ വീതവും ലഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നവരാണെന്ന് രക്ഷിതാക്കൾക്കോ അദ്ധ്യാപകർക്കോ ബോദ്ധ്യമായാൽ വിവരം ഫോൺ വിളിച്ചോ വാട്ട്സ് ആപ്പ് മുഖേനയോ എക്‌സൈസുമായി പങ്കുവെയ്ക്കാൻ അവസരമൊരുക്കുന്ന പദ്ധതിയാണിത്. ലഹരി വിമോചന പദ്ധതിയായ വിമുക്തിയുടെ ഭാഗമായാണിത് നടത്തുന്നത്.

വിവരങ്ങൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മിഷണറേറ്റിൽ പ്രത്യേകം ഉദ്യോഗസ്ഥരുമുണ്ട്. ഇവർ വിമുക്തി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസർമാർമാരായ അസിസ്റ്റന്റ് കമ്മിഷണർമാരെ അറിയിക്കും. നിയമപരമായ നടപടികളിലേക്ക് നീങ്ങാതെ വിമുക്തിയുടെ പരിശീലനം ലഭിച്ച എക്സൈസ് ഉദ്യേഗസ്ഥർ കുട്ടികൾക്ക് ബോധവത്ക്കരണവും കൗൺസലിംഗും നൽകി ലഹരിയുടെ ദൂഷ്യ വശങ്ങളെ സംബന്ധിച്ച് അവബോധം നൽകുകയാണ് ചെയ്യുന്നത്. പരാതി നൽകിയ വ്യക്തിയുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

പരാതി ലഭിച്ച വിദ്യാർത്ഥിയോട് സംസാരിക്കുമ്പോഴാണ് ലഹരി ഉപയോഗിക്കുന്ന മറ്റ് പല വിദ്യാർത്ഥികളെയും കണ്ടെത്താൻ സാധിക്കുന്നതെന്ന് അധികൃതർ പറയുന്നു. ഇവരിലെ മാറ്റങ്ങൾ രക്ഷിതാക്കളോട് ഇടയ്ക്കിടെ വിളിച്ചന്വേഷിക്കുകയും ചെയ്യും.

പരാതി അറിയിക്കാം

9656178000 എന്ന നമ്പറിലാണ് പരാതികൾ വിളിച്ചറിയിക്കേണ്ടത്.

ആകെ പരാതികൾ - 6

നേർവഴി പദ്ധതിയൂടെ വിളിച്ച് അറിയിക്കുന്നവരെക്കാൾ കൂടുതലുള്ളത് വിമുക്തിയിലേക്ക് നേരിട്ട് വിളിച്ച് കുട്ടികളിലെ ലഹരി ഉപയോഗത്തെ സംബന്ധിച്ച് പറയുന്നവരാണ്.
ഗാഥ.എം.ദാസ്‌, വിമുക്തി ജില്ലാ കോ-ഓഡിനേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL