
വണ്ടൂർ : ഗ്രാമ പഞ്ചായത്തിൽ നൂതന ആശയ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വയോജന കലാമേളയുടെ സ്വാഗത സംഘ രൂപീകരണ യോഗം പോരൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്നു. സ്വാഗത സംഘ രൂപീകരണ യോഗം പോരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പോരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി സക്കീന അദ്ധ്യക്ഷത വഹിച്ചു. പോരൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ. ഭാഗ്യലക്ഷ്മി, വി.മുഹമ്മദ് റാഷിദ്, പോരൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടി. സഫാ റംഷി, കെ.റംലത്ത്, പി.ജയ്യിദ, സി.രജില , പോരൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി.സുലൈഖ, ഗിരീഷ് ബാബു കാലടി, ഉപാദ്ധ്യക്ഷൻ എം.വേലായുധൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |