
മലപ്പുറം : കുട്ടികൾക്കിടയിൽ വളർന്ന് വരുന്ന ആത്മഹത്യാ പ്രവണത ഉൾപ്പെടെയുള്ള അവസ്ഥകൾ പരിഹരിക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അദ്ധ്യാപകർക്ക് കൗൺസലിംഗിൽ പരിശീലനം നൽകണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ലാ വനിതാ വിംഗ് സംഗമം ആവശ്യപ്പെട്ടു. പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് ജില്ലാ വനിത വിംഗ് ചെയർപേഴ്സൺ പി. നൂർജഹാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് എ.പി. അബ്ദുൽ അലി, കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി എം.പി. ഫസൽ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സുലൈഖ, അസീല, എം.ടി. ഹമീദ് അലി, എം.ടി. റഷീദ്, ലത്തീഫ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു. എ.പി. ബുഷ്റ സ്വാഗതവും കെ. റഷീദ മലപ്പുറം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |