മലപ്പുറം: നിലമ്പൂർ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തദ്ദേശീയ മേഖലയിലെ ജനവിഭാഗങ്ങൾക്കായി നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'നങ്കമോട' ട്രൈബൽ ഫെസ്റ്റിന് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഇന്നലെ യുവജന സംഗമവും തദ്ദേശീയ യുവതയുടെ വികസന കാഴ്ചപ്പാടുകളും വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗോത്രവർഗ്ഗ മേഖലയിലെ ദുരന്തനിവാരണ സേനയായ ആപ്ത മിത്ര അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ ചാലിയാറിന്റെ തീരങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ മുഖ്യപങ്ക് വഹിച്ച മുണ്ടേരിയിലെ ഇരുട്ടു കുത്തി, വാണിയമ്പുഴ യൂത്ത് ക്ലബ്ബുകൾക്കും തരിപ്പപൊട്ടി, തണ്ടംകല്ലി, കുമ്പളപ്പാറ എന്നീ ഉന്നതിയിലുള്ളവർക്കും സ്‌നേഹോപഹാരം സമ്മാനിച്ചു. അയൽക്കൂട്ടം, ബാലസഭ, ബ്രിഡ്ജ് കോഴ്സ്, തദ്ദേശീയ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |