
മലപ്പുറം: ലഹരിമുക്ത സമൂഹത്തിനായി സ്ത്രീശക്തി ഉയർന്നാലേ കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കാൻ സാധിക്കൂ എന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമം ആഹ്വാനം ചെയ്തു.
താനാളൂർ ഗവ.ഹോമിയോപതി മെഡിക്കൽ ഓഫീസർ ഡോ. ലിമ ഭായ് സംഗമം ഉദ്ഘാടനം ചെയ്തു. രശ്നി വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്. അശ്വതി മുഖ്യപ്രഭാഷണം നടത്തി. വനിത സിവിൽ എക്സൈസ് ഓഫീസർ പി.എസ്. സില്ല ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് പി.വി.ദിനേശൻ, ജില്ലാ ജോ.സെക്രട്ടറി സ്മിതാ ബാലൻ, കെ,പി, മഞ്ജുള, കെ, സജ്ന , കെ.പി.ഷീബ, കെ.സുബി സന്തോഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |