
മലപ്പുറം;അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കേരള ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഫൈനസ്സ് 2025' സംഘടിപ്പിച്ചു.
കോട്ടക്കൽ റിഡ്ജസ് ഇന്നിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഹെന കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം ബീന ആർ. ചന്ദ്രൻ മുഖ്യാതിഥിയായി. മിറൽ ഇന്ത്യാ സ്ഥാപക ഡോ. കെ. സുമ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. സജീവ് കുമാർ, ജനറൽ സെക്രട്ടറി ഡോ. ടി. കുര്യാക്കോസ് മാത്യു, ജോയിന്റ് സെക്രട്ടറി ഡോ. ഇ. സോയ, ജില്ലാ പ്രസിഡന്റ് ഡോ.എം. രജീഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |