
മലപ്പുറം: കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വനിതാവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കീഴുപറമ്പിലെ കാഴ്ചയില്ലാത്തവർക്കുള്ള അഗതി മന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.
കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വനിതാ വേദി ജില്ലാ പ്രസിഡന്റ് എം.പി.റഹ്മത്ത് , സെക്രട്ടറി ടി.ഫൗസിയ, കെ. സലീന, വിജയലക്ഷ്മി, സുജാത, വിജി, ഷൈജ തുടങ്ങിയവർ സംസാരിച്ചു. അന്തേവാസികൾക്കുള്ള കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് വനിതാ വേദിയുടെ സഹായം ചടങ്ങിൽ കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |