SignIn
Kerala Kaumudi Online
Saturday, 24 October 2026 3.52 AM IST

വറ്റിവരണ്ട് കാഞ്ഞിരപ്പുഴ

fff

നിലമ്പൂർ : ചാലിയാർ കാഞ്ഞിരപ്പുഴ വറ്റി വരണ്ടു. പന്തീരായിരം വനമേഖലയുടെ അതിർത്തി പങ്കിട്ട് കിലോമീറ്ററുകളോളം ഒഴുകി ചാലിയാറിൽ ചേരുന്ന പുഴയാണ് കാഞ്ഞിരപ്പുഴ. പുഴയിലെ വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ആദിവാസികളും മറ്റ് കർഷകരും ദുരിതത്തിലാണ് . പുഴയുടെ തീരത്ത് താമസിക്കുന്നവരുടെ കിണറുകളും വറ്റി വരണ്ടു.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ആഢ്യൻപാറ ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം തുടങ്ങിയവ കാഞ്ഞിരപ്പുഴയുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. ആഢ്യൻപാറജല വൈദ്യുതി നിലയത്തിനോട് ചേർന്നുള്ള വിവിധ സ്ഥാപനങ്ങൾ പുഴയിൽ നിന്നും വെള്ളം പമ്പ് ചെയ്ത് വെള്ളം ശേഖരിക്കുന്നതായി നാട്ടുകാർ പറയുന്നു.

ആഢ്യൻപാറ ചെറുകിട ജല വൈദ്യുത കേന്ദ്രത്തിലേക്ക് വെള്ളമെത്തിക്കാൻ കാഞ്ഞിരപ്പുഴയുടെ ഒരു ഭാഗം തിരിച്ച് ഡാം വഴിയായിരുന്നു വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ ജനുവരി മാസത്തോടുകൂടി വെള്ളം ഉപയോഗം നിറുത്തുന്നതിന് പകരം മുഴുവൻ വെള്ളവും ശേഖരിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരാഴ്ചയായി കെഎസ്ഇബി ഡാമിലേക്കുള്ള വെള്ളം നിറുത്തി പുഴയിലേക്ക് തിരിച്ചു വിടുകയാണ് . വ്യവസ്ഥ ലംഘിച്ച് കൂടുതൽ വെള്ളം സംഭരിച്ച് പുഴയിലെ ജലനിരപ്പിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആഡ്യൻ പാറയിലും മായംപള്ളിയിലും പുഴയോട് ചേർന്ന് താമസിക്കുന്ന ആദിവാസികളടക്കമുള്ളവർ ഈ വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്.

മൃഗങ്ങൾ കാടിറങ്ങുന്നു

  • കാടിനോട് ചേർന്ന് കിടക്കുന്ന പല തോടുകളും പുഴകളും വറ്റുകയും വേണ്ടത്ര ഭക്ഷണം ലഭ്യമല്ലാതാവുകയും ചെയ്യുന്നത് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാനും കാരണമാവുന്നുണ്ട്.
  • കൊടും ചൂടിൽ മൃഗങ്ങൾ കാടിറങ്ങി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
  • പുലികളും ആനകളും കടുവകളും പന്നിയും മലാനും എല്ലാം നാട്ടിലിറങ്ങുന്നുണ്ട്. പുലിയുടെയും കാട്ടാനകളുടെയും ആക്രമണങ്ങൾ വർദ്ധിക്കുന്നുണ്ട്.

നിലവിലെ സ്ഥിതി പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കും. കെ.എസ്.ഇ.ബി കരാർ ലംഘിച്ച് കൂടുതൽ ദിവസങ്ങളിൽ വെള്ളം സംഭരിച്ചുവെന്ന പരാതിയടക്കം പരിശോധിക്കും.

തോണിയിൽ സുരേഷ്, വാർഡ് മെമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL