SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

നിപ: രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മലപ്പുറം: ജില്ലയിൽ നിപ ബാധിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോർജ്. ഇതോടെ 49 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ 40 പേരെയാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ ആകെ 152 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. 62 പേർ ഹൈറിസ്‌കിലും 90 പേർ ലോറിസ്‌കിലുമാണുള്ളത്. മലപ്പുറം 108, പാലക്കാട് 36, കോഴിക്കോട് മൂന്ന്, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ഒന്ന് വീതം പേർ എന്നിങ്ങനെയാണ് സമ്പർക്കപ്പട്ടികയിലുള്ളത്. നിലവിൽ ഒരാൾക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. എട്ടു പേർ ചികിത്സയിലുണ്ട്. രണ്ടു പേർ ഐ.സി.യുവിൽ ചികിത്സയിലുണ്ട്.

നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൈറിസ്‌ക് പട്ടികയിലുള്ള 13 പേർക്ക് പ്രൊഫൈലാക്സിസ് ചികിത്സ നൽകി വരുന്നുണ്ട്. ഫീവർ സർവൈലൻസിന്റെ ഭാഗമായി ഇന്ന് 881 വീടുകൾ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. ഇതുവരെ ആകെ 4,749 വീടുകളാണ് സന്ദർശിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL