SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

ഓണോത്സവത്തിന് ഇന്ന് സമാപനം; 14 ലക്ഷത്തിന്റെ വിറ്റുവരവ്

മലപ്പുറം: മആഗസ്റ്റ് 30ന് തുടങ്ങിയ മേളയിൽ വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. നാലുദിവസങ്ങളിലായി 14 ലക്ഷത്തിന്റെ വിറ്റുവരവാണ് മേളയിൽ ലഭിച്ചത്. ജില്ലയിലെ 82 ചെറുകിട ഇടത്തരം സംരംഭകർ മേളയുടെ ഭാഗമായി. കരകൗശല വസ്തുക്കളും ഭക്ഷ്യോത്പന്നങ്ങളും വിവിധ ജൈവ ഉത്പന്നങ്ങളും മേളയിലുണ്ട്. നൂതന ആശയമുള്ള വിവിധ സംരംഭകരുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധ രുചിക്കൂട്ടുകൾ പകരുന്ന ഭക്ഷ്യ സ്റ്റാളും മേളയുടെ ആകർഷണമാണ്. നാല് ദിവസങ്ങളിലായി വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL