SignIn
Kerala Kaumudi Online
Thursday, 22 October 2026 10.50 AM IST

ആദ്യ ദിനം മലപ്പുറം മുന്നിൽ, സ്‌കൂളുകളിൽ സാവിയോ എച്ച്.എസ്.എസ് ദേവഗിരി

പാലക്കാട്: 57-ാമത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ആദ്യദിനം 60 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ മലപ്പുറം ജില്ല മുന്നിൽ. 58 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനത്തും 52 പോയിന്റുകളുമായി കൊല്ലം മൂന്നാം സ്ഥാനത്തുമുണ്ട്.

ഒന്നുവീതം ഒന്ന്, രണ്ട് സ്ഥാനവും രണ്ട് മൂന്നാംസ്ഥാനവുമാണ് ആദ്യദിനത്തിലെ മലപ്പുറത്തിന്റെ സാമ്പാദ്യം. ഇതിൽ 9 എ ഗ്രേഡും ഒരു ബി ഗ്രേഡും രണ്ട് സി ഗ്രേഡും ഉൾപ്പെടുന്നു. രണ്ട് ഒന്നാംസ്ഥാനവും ഒരു മൂന്നാംസ്ഥാനവും ഉൾപ്പെടെ നേടിയാണ് തൃശൂർ കരുത്ത് കാട്ടിയത്. ഏഴ് എ ഗ്രേഡും നാല് ബി ഗ്രേഡും ഇതിൽ ഉൾപ്പെടുന്നു.
52 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള കൊല്ലത്തിന്റെ അക്കൗണ്ടിൽ ഒന്നുവീതം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളുണ്ട്. ഏഴ് എ ഗ്രേഡും രണ്ടു വീതം ബി, സി ഗ്രേഡുകളും കൊല്ലം സ്വന്തമാക്കിയിട്ടുണ്ട്.

സ്‌കൂളുകളിൽ കോഴിക്കോട് സാവിയോ എച്ച്.എസ്.എസ് ദേവഗിരിയാണ് മുന്നിൽ. 15 പോയിന്റാണ് ആദ്യദിനത്തിലെ നേട്ടം. ആതിഥേയ ജില്ലയായ പാലക്കാട്ടെ ജി.എച്ച്.എസ്.എസ് കടമ്പൂരാണ് രണ്ടാം സ്ഥാനത്ത്, 11 പോയിന്റാണ് നേട്ടം. 10 പോയിന്റുകൾ നേടിയ എട്ട് സ്‌കൂളുകൾ മൂന്നാം സ്ഥാനത്തുണ്ട്. ആലപ്പുഴ സി.ബി.എം.എച്ച്.എസ്.എസ് നൂറനാട്, ഐ.യു.എച്ച്.എസ്.എസ് പറപ്പൂർ മലപ്പുറം, ഗവ. എച്ച്.എസ്.എസ് അഞ്ചാലുംമൂട് കൊല്ലം, എച്ച്.എസ് ചേന്ത്രപ്പിനി തൃശൂർ, എം.എ.എം.എച്ച്.എസ്.എസ് കൊരട്ടി, ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂൾ ഇടുക്കി, ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് കൊല്ലം, സെന്റ് പോൾസ് എച്ച്.എസ് പട്ടാമ്പി എന്നീ സ്‌കൂളുകളാണ് 10 പോയിുകൾ നേടിയിട്ടുള്ളത്.

ഇന്നലെ ശാസ്ത്രമേളയിൽ എൻ.സി.ഇ.ആർ.ടി സെമിനാർ, ക്വിസ് മത്സരം, ഗണിത ശാസ്ത്രമേളയിൽ എച്ച്.എസ്.ക്വിസ്, ഐ.ടി മേളയിൽ മലയാളം ടൈപ്പിംഗും രൂപകൽപ്പനയും ക്വിസ് മത്സരങ്ങളുമാണ് നടന്നത്.


 മറ്റ് ജില്ലകളുടെ പോയിന്റ് നില
കോഴിക്കോട് - 61
കണ്ണൂർ - 59
പാലക്കാട് - 51
തിരുവനന്തപുരം - 48
എറണാകുളം - 48
കോട്ടയം - 47
കാസർകോട് - 47
ആലപ്പുഴ - 46
വയനാട് - 45
ഇടുക്കി - 36
പത്തനംതിട്ട - 30

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL