SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

സാംസ്‌കാരിക സദസ്സും പുരസ്‌കാരസമർപ്പണവും

s


മലപ്പുറം: പുരോഗമ കലാസാഹിത്യസംഘം മലപ്പുറം, വേങ്ങര, തിരൂരങ്ങാടി മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയ്ക്കൽ ബി.ടി.ആർ. സ്മാരകത്തിൽ സാംസ്‌കാരിക സദസ്സും പുരസ്‌കാര സമർപ്പണവും നടന്നു. ഡോ. കെ എം .അനിൽ പ്രഭാഷണം നടത്തി. അഖില കേരളാടിസ്ഥാനത്തിൽ നടത്തിയ സാഹിത്യ മത്സര വിജയികളായ അശ്വതി പ്രമോദിനും അഷ്രഫ് കാവിലിനും ഫോക് ലോർ അക്കാദമിയുടെ മാപ്പിളപ്പാട്ട് പുരസ്‌കാരം നേടിയ ഷിബ് ന കോട്ടയ്ക്കലിനും കവി മണമ്പൂർ രാജൻബാബു ആദര ഫലകം നല്കി. ടി.കെ.ശ്രീകുമാർ, കെ.എം. ജ്യോതിബാസു, ഷാ ചെറേക്കാട്, ഡോ.മോഹൻ മാമുണ്ണി, പി.ജി. വിജയൻ, കെ. ശ്രുതില വേലായുധൻ, പ്രേമൻ മംഗലശ്ശേരി, സുരേഷ് പുല്ലാട്ട്, രമ പരപ്പിൽ, പ്രണവ് , ഗൗതം, സുധാകരൻ, ലത എന്നിവർ ഗാനങ്ങൾ ആലപിച്ചു. കെ.പദ്മനാഭൻ സ്വാഗതവും നാരായണൻ നീലമനനന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL