SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

നീക്കിയത് 30,743 പ്രചാരണ ബോർഡുകൾ

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇതുവരെ പൊതുയിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 30,​743 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു. പൊതുഇടങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ 392 ചുവരെഴുത്തുകൾ, 22,250 പോസ്റ്ററുകൾ, 3,​414 ബാനറുകളും ബോർഡുകളും, 4,​317 കൊടികൾ മറ്റു പ്രചാരണ സാമഗ്രികൾ ഉൾപ്പെടെ ആകെ 30,​373 പ്രചാരണ സാമഗ്രികൾ പൊതുയിടങ്ങളിൽ നിന്ന് നീക്കി. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയപാർട്ടികളുടെ 60 ചുവരെഴുത്തുകൾ, 89 പോസ്റ്ററുകൾ, 46 ബാനറുകളും ബോർഡുകളും, കൊടികൾ ഉൾപ്പെടെ 175 തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളടക്കം 370 അനധികൃത പ്രചാരണ സാമഗ്രികളുമാണ് നീക്കിയത്. പൊതുയിടങ്ങളിലെ പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരിൽ മൂന്ന് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL