SignIn
Kerala Kaumudi Online
Thursday, 25 June 2026 2.56 PM IST

ഉദ്ഘാടനം ചെയ്തു

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന് പോളിംഗ് ഡ്യൂട്ടിയിലുള്ള ജില്ലയിലെ ഭിന്നശേഷി ജീവനക്കാർക്ക് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പരിശീലനം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ പോളിംഗ് ഡ്യൂട്ടിയിൽ ഉള്ളവരും റിസർവിലുള്ളവരുമായി 25 ഓളം പേർ പങ്കെടുത്തു. റാംപ് അടക്കം മികച്ച സൗകര്യങ്ങളൊരുക്കണമെന്നും റിസർവിലുള്ള ജീവനക്കാരെയും ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു. പരിശീലനത്തിന് നിറമരുതൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. കുഞ്ഞീതുട്ടി നേതൃത്വം നൽകി. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനത്തെ സംബന്ധിച്ച് പരിശീലനം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL