വണ്ടൂർ : കണിവെള്ളരി മുതൽ വിഷുസദ്യ വരെ തയ്യാറാക്കാനുള്ള നാടൻ പച്ചക്കറികളും പലചരക്ക് സാധനങ്ങളുമെല്ലാം ഒരുക്കിയാണ് കുടുംബശ്രീ
വിഷു വിപണി സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി നേരത്തെ ഓർഡർ നൽകണം.
കണിക്കൊന്ന, വെള്ളരി, കൈനീട്ടം (ഒരു രൂപ അല്ലെങ്കിൽ അഞ്ച് രൂപ നാണയം) ഉണങ്ങല്ലരി, ചന്ദനത്തിരി, വെറ്റില, ചക്ക, മാങ്ങ, ഓറഞ്ച്, ചെറുപഴം എന്നിവ ഉൾപ്പെടുത്തിയാണ് തിരുവാലി കുടുംബശ്രീ സി.ഡി.എസിൽ വിഷുക്കണി തയ്യാറാക്കിയിരിക്കുന്നത് എന്ന് സിഡിഎസ് പ്രസിഡന്റ് പി സിന്ധു പറഞ്ഞു .150 മുതൽ 1550 വരെയാണ് തിരുവാലിയിലെ വിഷുക്കണി സെറ്റിന്റെ വില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |