മലപ്പുറം: ദളിത് ലീഗ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കർ അനുസ്മരണം നടത്തി. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ.എം.അബൂബക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ദളിത് ലീഗ് പ്രസിഡന്റ് നീലൻ കോഡൂർ അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി കെ.എൻ.ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം നിയോജക മണ്ഡലം ദളിത് ലീഗ് ജനറൽ സെക്രട്ടറി ബാബു പാത്തിക്കൽ, ഗോവിന്ദൻ പുൽപ്പറ്റ, കെ.സി.ബാലകൃഷ്ണൻ, മണി അരിമ്പ്ര സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |