SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

പീഡനക്കേസ്: അഭിഭാഷകന് എതിരെ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ അഭിഭാഷകൻ മലപ്പുറം നിലമ്പൂർ മണിമുളി കിഴക്കേക്കര വീട്ടിൽ കെ.വൈ. റാഹിബിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തൽ, തെളിവു നശിപ്പിക്കൽ, ഭവനഭേദനം, മോഷണം തുടങ്ങിയ ആരോപണങ്ങളാണ് എറണാകുളം ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.

യുവതി തന്നെ കൈയേറ്റം ചെയ്തെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും റാഹിബ് നൽകിയ പരാതി വ്യാജമാണെന്ന് കുറ്റപത്രത്തിലുണ്ട്. 2025 ഏപ്രിൽ 9ന് ജില്ലാ കോടതി പരിസരത്തെ ബാർ അസോസിയേഷൻ ഓഫീസിന് സമീപം പരാതിക്കാരിയും തൊടുപുഴ സ്വദേശി മുഹമ്മദ് യാസിൻ, ആലപ്പുഴ സ്വദേശി ഫാസില ഹാഷിം എന്നിവരും ചേർന്ന് ആക്രമിച്ചെന്നായിരുന്നു റാഹിബിന്റെ പരാതി. ബൈക്കിന് കേടുവരുത്തിയെന്നും ആരോപിച്ചിരുന്നു. ബിസിനസ് ആവശ്യത്തിനായി യുവതിക്ക് നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വാദം. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് റാഹിബിന്റേത് വ്യാജ പരാതിയാണെന്ന് തെളിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL