SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

വിലക്കയറ്റം കടുത്തു; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

മ​ല​പ്പു​റം​:​ ​വി​പ​ണി​യി​ൽ​ ​ഭ​ക്ഷ​ണ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​ഹോ​ട്ട​ൽ​ ​മേ​ഖ​ല​ ​പ്ര​തി​സ​ന്ധി​യി​ൽ.​ ​പ​ച്ച​ക്ക​റി​യ്ക്ക് ​പു​റ​മെ​ ​അ​രി,​ ​ഇ​റ​ച്ചി,​ ​മീ​ൻ​ ​വി​ല​യി​ലും​ ​വ​ലി​യ​ ​വ​ർ​ദ്ധ​ന​വാ​ണ് ​ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​ന് ​ആ​നു​പാ​തി​ക​മാ​യി​ ​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ​ ​വി​ല​യി​ൽ​ ​വ​ർ​ദ്ധ​ന​വ് ​വ​രു​ത്തു​മ്പോ​ൾ​ ​ഹോ​ട്ട​ലി​ലെ​ത്തു​ന്ന​വ​രു​ടെ​ ​എ​ണ്ണ​ത്തി​ൽ​ ​കു​റ​വു​ണ്ടാ​കു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക​ ​കാ​ര​ണം​ ​ജി​ല്ല​യി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​ഹോ​ട്ട​ലു​ക​ളി​ലും​ ​വി​ല​ ​വ​ർ​ദ്ധി​പ്പി​ച്ചി​ട്ടി​ല്ല.​ ​
ഒ​രു​കി​ലോ​ ​ഇ​ഞ്ചി​യ്ക്കും​ ​വെ​ളു​ത്തു​ള്ളി​യ്ക്കും​ 220​ ​രൂ​പ​ ​ന​ൽ​ക​ണം.​ ​ക്യാ​ര​റ്റ് ​-​ 100,​ ​ബീ​ൻ​സ് ​-​ 70​ ​രൂ​പ​യി​ലെ​ത്തി.​ ​ചി​ക്ക​ൻ​ ​വി​ല​ 200​ ​ക​ട​ന്നി​ട്ടു​ണ്ട്.​ ​ഒ​രു​കി​ലോ​ ​ബീ​ഫി​ന് 350​ ​രൂ​പ​ ​ന​ൽ​ക​ണം.​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​ത്തോ​ടെ​ ​വ​ർ​ദ്ധി​പ്പി​ച്ച​ ​മ​ത്സ്യ​വി​ല​ ​ഇ​പ്പോ​ഴും​ ​കു​റ​ഞ്ഞി​ട്ടി​ല്ല.​ 10​ ​ദി​വ​സ​ത്തി​നി​ടെ​ ​അ​രി​ ​വി​ല​യി​ലും​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യി.​ ​ഒ​രു​കി​ലോ​ ​മ​ട്ട,​ ​ജ​യ​ ​അ​രി​ ​വി​ല​ 47​ ​ആ​യി​ ​ഉ​യ​ർ​ന്നു.​ ​കു​റു​വ​-41,​ ​നൂ​ർ​ജ​ഹാ​ൻ​-37,​ ​ബ​സ്മ​തി​-110,​ ​കൈ​മ​-160​ ​ആ​യി​ ​ഉ​യ​ർ​ന്നു.​ ​

സർക്കാർ ഇടപെടൽ അനിവാര്യം

പാ​ച​ക​ ​വാ​ത​ക​ ​വി​ല​ ​വ​ർ​ദ്ധി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​ഉ​ല്പാ​ദ​ന​ച്ചെ​ല​വ് 30​ ​ശ​ത​മാ​ന​ത്തി​ല​ധി​കം​ ​വ​ർ​ദ്ധി​ച്ചെ​ന്നും​ ​ഇ​ത് ​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യാ​ണ് ​ഹോ​ട്ട​ൽ​ ​മേ​ഖ​ല​യ്ക്ക് ​ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും​ ​ഹോ​ട്ട​ൽ​ ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു.​

​സർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്ന് ​അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ലു​ണ്ടാ​കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.

സം​സ്ഥാ​ന​ത്ത് ​കോ​ഴി​ത്തീ​റ്റ​ ​ഉ​ൽ​പ്പാ​ദ​ന​ത്തി​ലും​ ​പോ​ൾ​ട്രി​ ​മേ​ഖ​ല​യി​ലും​ ​സ്വ​യം​പ​ര്യാ​പ്ത​ത​ ​കൈ​വ​രി​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പി​ലാക്കിയി​ല്ലെ​ങ്കി​ൽ​ ​പ്ര​തി​സ​ന്ധി​ ​ഇ​നി​യും​ ​രൂ​ക്ഷ​മാ​വു​മെ​ന്ന് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്നു.​

ഹോ​ട്ട​ലു​ക​ളെ​ ​സം​ബ​ന്ധി​ച്ച് ​ഇ​ട​യ്ക്കി​ടെ​യു​ള്ള​ ​വി​ല​ ​വ​ർ​ദ്ധ​ന​വ് ​പ്രാ​യോ​ഗി​ക​മ​ല്ല.​ ​വി​ല​ ​വ​ർ​ദ്ധ​ന​വ് ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യ്ക്കും.​ ​ഓ​ണം​ ​ക​ഴി​യു​ന്ന​ത് ​വ​രെ​ ​ഈ​ ​പ്ര​തി​സ​ന്ധി​ ​തു​ട​രാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​അ​സോ​സി​യേ​ഷ​ന് ​വി​ല​ ​നി​യ​ന്ത്രി​ക്കാ​നാ​വി​ല്ല.​ ​വി​ല​ ​അ​ത​ത് ​സ്ഥാ​പ​ന​ ​ഉ​ട​മ​ക​ളാ​ണ് ​തീ​രു​മാ​നി​ക്കു​ന്ന​ത്.
സ​ജീ​ർ​ ​ജോ​ളി,​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റെ​സ്റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

3,​000ത്തി​ല​ധി​കം​ ​ചെ​റു​തും​ ​വ​ലു​തു​മാ​യ​ ​ഹോ​ട്ട​ലു​ക​ളാണ് ജില്ലയിലുള്ളത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL