
പ്രോ മാക്സിന് 1.8 ലക്ഷം മുതൽ
ന്യൂഡൽഹി: ആപ്പിളിന്റെ പുതിയ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകൾ വിപണിയിലെത്തി. പുതിയ എ20 പ്രോ ചിപ്പ്, മെച്ചപ്പെടുത്തിയ ക്യാമറ, കൂടുതൽ ബാറ്ററി ശേഷി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ വില 1,64,900 രൂപ മുതലും പ്രോ മാക്സിന് 1,79,900 രൂപ മുതലുമാണ്.
256 ജി.ബി, 512 ജി.ബി, 1 ടി.ബി, 2 ടി.ബി സ്റ്റോറേജ് വകഭേദങ്ങളിലാണ് ഫോണുകൾ എത്തുന്നത്. ബർഗണ്ടി, ഗ്ലേഷ്യർ, ബ്ലാക്ക്, സിൽവർ നിറങ്ങളിൽ ലഭിക്കും. നാളെ വൈകിട്ട് 5.30 മുതൽ പ്രീ-ബുക്കിംഗ് ആരംഭിക്കും. സെപ്തംബർ 18 മുതൽ വിൽപ്പന തുടങ്ങും.
48 മെഗാപിക്സൽ ഫ്യൂഷൻ മെയിൻ ക്യാമറയിൽ ആദ്യമായി വേരിയബിൾ അപ്പർച്ചർ സംവിധാനമാണ് ആപ്പിൾ അവതരിപ്പിക്കുന്നത്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങളും വീഡിയോകളും എടുക്കാനും ഡെപ്ത് ഒഫ് ഫീൽഡ് നിയന്ത്രിക്കാനും സഹായിക്കും. 18 മെഗാപിക്സൽ സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
എ20 പ്രോ ചിപ്പിനൊപ്പം പുതിയ വേപ്പർ ചേംബർ കൂളിംഗ് സംവിധാനവും നൽകിയിട്ടുണ്ട്. ഐ.ഒ.എസ് 27ൽ പ്രവർത്തിക്കുന്ന ഫോണുകളിൽ സിരി എ.ഐ ഉൾപ്പെടെയുള്ള പുതിയ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുമുണ്ട്. പ്രോ മാക്സിൽ 43 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |