മലപ്പുറം: ദേശീയപാതയിലൂടെ സർവീസ് നടത്തുന്ന ബസ്സുകൾ ദേശീയപാതയിൽ നിന്ന് ആളെ കയറ്റുന്നതിനോ ഇറക്കുന്നതിനോ നിറുത്താൻ പാടില്ല. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ സമിതിയുടെ യോഗത്തിലാണ് നിർദ്ദേശം.
സർവീസ് റോഡുകളിൽ അനുവദിച്ച സ്റ്റോപ്പുകളിൽ നിന്ന് മാത്രമാവണം ആളുകളെ കയറ്റുന്നതും ഇറക്കുന്നതും. ജില്ലയിലൂടെ കടന്നുപോകുന്ന എൻ.എച്ച് 66 ദേശീയപാതയിൽ വിവിധ സ്ഥലങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതു സംബന്ധിച്ചും പാർക്കിംഗ് ഏരിയ ലഭ്യമാക്കുന്നതിനും ആവശ്യമായ പഠന റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ദേശീയപാത അതോറിറ്റി തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തി. ദേശീയപാതയിലേക്കുള്ള സർവീസ് റോഡുകൾ നിലവിൽ വൺവേ ആയി നിജപ്പെടുത്തിയത് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കാനും തീരുമാനിച്ചു. ജില്ലയിൽ സാദ്ധ്യമായ സ്ഥലങ്ങളിൽ എല്ലാം ഭിന്നശേഷി സൗഹൃദ പൊതുനിരത്തുകൾ, ശൗചാലയങ്ങൾ തുടങ്ങിയവ മാതൃകാപരമായി നടപ്പിലാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി. മഞ്ചേരി നെല്ലിപ്പറമ്പ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് ഉടൻ സ്ഥാപിക്കാൻ മഞ്ചേരി നഗരസഭയെ ചുമതലപ്പെടുത്തി.
ജില്ലാ റോഡ് സുരക്ഷാ സമിതി കൺവീനർ ടി.പി.യൂസഫ്, ആർ.ടി.ഒ (എൻഫോഴ്സ്‌മെന്റ്) അംഗങ്ങളായ ജില്ലാ പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോൺ, മലപ്പുറം ആർടി.ഒ വി. ജോയ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
എമർജൻസി ആക്സിഡന്റ് റസ്പോൺസ് ടീം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |