SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.35 AM IST

മഹല്ല് കമ്മിറ്റിയുടെ പേരിൽ പണപ്പിരിവ്: പരാതി നൽകി

തിരൂർ: തലക്കടത്തൂർ മഹല്ല് ജുമ മസ്ജിദ് കമ്മിറ്റിയുടെ ഔദ്യോഗിക ലെറ്റർ പാഡ് വ്യാജമായി നിർമ്മിച്ച് വിവിധ സ്ഥലങ്ങളിൽ വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മഹല്ല് മുത്തവല്ലിയും ഖാസിയുമായ പട്ടത്തിൽ കുഞ്ഞിമുഹമ്മദ് തിരൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി.

വ്യാജ ലെറ്റർ പാഡ് ഉപയോഗിച്ച് പണപ്പിരിവ് നടത്തുന്നത് സംബന്ധിച്ച് നിരവധി വ്യക്തികൾ ഫോൺ മുഖേന മഹല്ല് കമ്മിറ്റിയെ വിവരമറിയിച്ചിരുന്നു. തുടർന്ന് ഇത്തരത്തിൽ വ്യാജമായി തയ്യാറാക്കിയ കത്തിന്റെ ഒരു കോപ്പി കമ്മിറ്റിക്ക് ലഭിക്കുകയും ചെയ്തതോടെയാണ് പൊലീസിനെ സമീപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL