SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.35 AM IST

തിരുവോണനാളിൽ സൗഹൃദ ഫുട്‌ബാൾ മത്സരം

d
അരീക്കോട് ഓൾഡ് ഫൈറ്റേഴ്സ് ഫുട്‌ബോൾ ടീമിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ പങ്കെടുത്ത ടീമംഗങ്ങൾ

മലപ്പുറം: അരീക്കോട് ഓൾഡ് ഫൈറ്റേഴ്സ് ഫുട്‌ബാൾ ടീമിന്റെ എട്ടാം വാർഷികത്തിന്റെ ഭാഗമായി തിരുവോണ നാളിൽ സൗഹൃദ ഫുട്‌ബാൾ മത്സരം സംഘടിപ്പിച്ചു. പ്രൈം അരീന ടർഫ് ഗ്രൗണ്ടിൽ മുൻ റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം. അബ്ദുനാസർ , സലാം നാലകത്ത്, ടി.പി. മുഹമ്മദ്, ഡോ. അനിൽകുമാർ, യൂസഫ് ചീമാടൻ എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ ചീമാടൻ നയിച്ച ചീമാടൻ ഗ്രൂപ്പും കൊല്ലത്തടി അബ്ദുസമദ് നായകനായ കൊല്ലത്തൊടി ഗ്രൂപ്പും തമ്മിൽ നടന്ന വാശിയേറിയ ഫുട്‌ബാൾ മത്സരം 4:4 സമനിലയിൽ അവസാനിച്ചു. മികച്ച കളിക്കാരനായി എൻ.വി. സലിമിനെയും ഗോൾ കീപ്പറായി എം.ടി. സഫീറിനെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL