മലപ്പുറം: മാറുന്ന സാങ്കേതികവിദ്യകൾക്കൊപ്പം കുട്ടികളുടെ താല്പര്യങ്ങൾ മനസ്സിലാക്കിയും മാനുഷിക മൂല്യങ്ങൾക്ക് ഊന്നൽ നൽകിയും ബോധന രീതികൾ ക്രമീകരിക്കണമെന്ന് അദ്ധ്യാപക സംഗമവും ഓപ്പൺ ഡിബേറ്റും അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് കൂട്ടിലങ്ങാടി ടൗൺ വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി സർവ ശിക്ഷാ കേരളം (എസ്.എസ്.കെ) ജില്ലാ പ്രോഗ്രാം ഓഫീസർ എൻ.പി.മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഗൂഗിളും ധാരാളം വിവരങ്ങൾ നൽകുമെങ്കിലും കുട്ടികളിൽ സർഗാത്മക ചിന്തയും നിർണായക ശേഷിയും വളർത്തിയെടുക്കാൻ അദ്ധ്യാപകന്റെ നേരിട്ടുള്ള സാന്നിദ്ധ്യവും അനുഭവസമ്പത്തും അത്യാവശ്യമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് റഊഫ് കൂട്ടിലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. വി.അബ്ദുൽ അസീസ് മോഡറേറ്ററായി.
അദ്ധ്യാപകരായ എൻ.കെ.അബ്ദുസമദ്, വി.എൻ.എസ്.സത്യാനന്ദ്, എ.അബ്ദുസലാം, പി.അബ്ദുറഹ്മാൻ, റഷീദ ഹസ്‌കർ, ടി.മുഹമ്മദ് അഷ്റഫ് തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |