SignIn
Kerala Kaumudi Online
Monday, 07 September 2026 11.51 PM IST

അദ്ധ്യാപനം ലോകത്തിന് ദിശാബോധം നൽകുന്ന ജോലി: റോയ് കെ. പൗലോസ്

roy-teacher
കെ.എസ്.എസ്.പി.എ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അദ്ധ്യാപക ദിനാചരണത്തിൽ റോയ് കെ. പൗലോസ് എം.എൽ.എ അദ്ധ്യാപകരെ ആദരിക്കുന്നു

തൊടുപുഴ: അദ്ധ്യാപനം ഒരു സമൂഹത്തിന്റെ സംസ്‌കാരത്തെ രൂപപ്പെടുത്തുന്ന മഹത്തായ ജോലിയാണെന്ന് റോയ് കെ. പൗലോസ് എം.എൽ.എ. മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതുകൊണ്ടാണ് അദ്ധ്യാപകരെന്നും ആദരിക്കപ്പെടുന്നത്. കെ.എസ്.എസ്.പി.എ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അദ്ധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ട റോയ് കെ. പൗലോസിന് യോഗത്തിൽ സ്വീകരണം നൽകി. മുതിർന്ന അദ്ധ്യാപകരായ വി.എം. ജോസ് വണ്ടനാക്കര, പി.ജെ. റോസക്കുട്ടി ആലയ്ക്കാപ്പള്ളി എന്നിവരെ ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഷെല്ലി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.ജെ. പീറ്റർ അദ്ധ്യാപകദിന സന്ദേശം നൽകി. കെ.എസ്. ഹസൻകുട്ടി, ജോജോ ജെയിംസ്, ഡാലി തോമസ്, ജോസ് എടക്കര, പി.എസ്. ഹുസൈൻ, റോയി ജോർജ്, ജെയ്സൺ പി. ജോസഫ്, ഫ്രാൻസിസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL