SignIn
Kerala Kaumudi Online
Friday, 03 July 2026 11.03 PM IST

രാത്രിയിൽ ഉറക്കമില്ല, പകൽ കാറ്റടിച്ചാൽ പോലും പേടിച്ച് വിറച്ച് നാട്ടുകാർ, കാരണം ഒരു പ്രശ്‌നം

kalikavu
കാളികാവിലെ മരങ്ങൾ

കാളികാവ്: വീഴാറായി ഭീമൻ മരങ്ങൾ. ഉറക്കം നഷ്ടപ്പെട്ട്നാട്ടുകാർ. പരാതികൾ പരിഗണിക്കാതെ അധികൃതർ. പാതയോരത്തെ ദ്രവിച്ച രണ്ടു വൻ മരങ്ങൾ ഏത് നിമിഷവും കട പുഴകി വീഴാവുന്ന അവസ്ഥയിലാണ് . വണ്ടൂർ കാളികാവ് റോഡിൽ പുറ്റമണ്ണ അങ്ങാടിയിലാണ് നാട്ടുകാർക്ക് ഭീഷണിയായി രണ്ടു മട്ടി മരങ്ങൾ നിലകൊള്ളുന്നത്.


ഒരു പള്ളി, നാലുവീടുകൾ, രണ്ടു കോംപ്ലക്സുകൾ എന്നിവ മരങ്ങളുടെ ഭീഷണിയിലാണ്.
ഏതു സമയത്തും ധാരാളം വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡും മരത്തിന്റെ ഭീഷണിയിലാണ്.
മരങ്ങളുടെ താഴ്ഭാഗം ജീർണ്ണിച്ചിട്ടുണ്ട്. കാറ്റടിക്കുമ്പോൾ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയാണ് വീട്ടുകാർ ചെയ്യുന്നത്.


കഴിഞ്ഞ രണ്ടു മൂന്ന് വർഷമായി പി.ഡബ്ല്യു.ഡി ഹൈവേ ഡിപ്പാർട്ടുമെന്റ് എന്നിവർക്ക് നിരന്തരം പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, WIND, NATIVES, KALIKAVU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL