SignIn
Kerala Kaumudi Online
Tuesday, 03 November 2026 3.36 PM IST

ഒന്നരമാസം കൊണ്ട് തകർന്നത് 105 വീടുകൾ

house
കനത്ത മഴയിൽ കൊല്ലങ്കോട് ആനമാറി ആണ്ടികൊളുമ്പിലെ നാടകകലാകാരൻ കൃഷ്ണൻ്റെ വീടിൻ്റെ ചുമര് ഇടിഞ്ഞു വീണപ്പോൾ. പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേർ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും ചുമര് വീടിന് പുറത്തേക്ക് ഇടിഞ്ഞു വീണതിനാൽ ആളപായം ഒഴിവായി.

 24 മണിക്കൂറിനിടെ 19 വീടുകൾ തകർന്നു

പാലക്കാട്: കനത്ത മഴയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പാലക്കാട് ജില്ലയിൽ ഏഴുവീടുകൾ പൂർണമായും 12 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. ചിറ്റൂർ താലൂക്കിൽ മൂന്നും അട്ടപ്പാടിയിൽ രണ്ടും പാലക്കാട്, ആലത്തൂർ താലൂക്കുകളിൽ ഓരോ വീട് വീതവുമാണ് പൂർണമായും തകർന്നത്. പാലക്കാട്, ചിറ്റൂർ താലൂക്കുകളിൽ അഞ്ച് വീതവും ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ ഓരോ വീടുവീതവും ഭാഗികമായി തകർന്നു. ജൂൺ, ജൂലൈ മാസങ്ങളിലായി ഇതുവരെ ജില്ലയിൽ 105 വീടുകൾ ഭാഗികമായും 25 വീടുകൾ പൂർണമായും തകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL