പാലക്കാട്: മംഗളൂരു സെൻട്രൽ-രാമേശ്വരം പ്രതിവാര എക്സ്‌പ്രസ്(16621-22) ട്രെയിനിൽ രണ്ട് എ.സി ത്രീ-ടയർ കോച്ചുകൾ അധികമായി ഉൾപ്പെടുത്തും. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 22 ആകും. 2 എ.സി ടു-ടയർ കോച്ച്, 8 എ.സി ത്രീ ടയർ കോച്ച്, 6 സ്ലീപ്പർ ക്ലാസ് കോച്ച്, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ച്, 1 സെക്കൻഡ് ക്ലാസ് ലഗ്ഗേജ് കം ബ്രേക്ക് വാൻ കോച്ച്, 1 ജനറേറ്റർ കാർ എന്നിങ്ങനെയാണ് ട്രെയിനിന്റെ പുതിയ കോച്ച് കോംപോസിഷൻ. ഒക്ടോബർ 3 മുതൽ രാമേശ്വരത്തേക്കും നാല് മുതൽ മംഗളൂരുവിലേക്കുമുള്ള സർവീസുകളിലാണ് അധിക കോച്ചുകൾ ഉണ്ടാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |