തിരുവല്ല : കനത്തമഴയെ തുടർന്ന് പെരിങ്ങരയിൽ വീടിന്റെ മേൽക്കൂര തകർന്നു. പെരിങ്ങര പത്താം വാർഡിൽ ചേലയ്ക്കാപ്പള്ളിൽ കേശവദനത്തിൽ കേശവപിള്ളയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ആയിരുന്നു സംഭവം. കിടപ്പുമുറി ഉൾപ്പെടെ മൂന്നു മുറികളുടെ ഓട് മേഞ്ഞ മേൽക്കൂര താഴേക്ക് ഇരുത്തുകയായിരുന്നു. മേൽക്കൂരയും ഭിത്തികളും ഏത് നിമിഷവും നിലം പതിക്കാവുന്ന നിലയിലാണ്. ഇതേതുടർന്ന് കേശവപിള്ളയും ഭാര്യ മണിയമ്മയും വീടിന്റെ ഹാളിലാണ് കഴിയുന്നത്. വാർഡ് മെമ്പർ ദേവരാജൻ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |