
പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് 19-ാം വാർഡിലെ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ വാർഡ് മെമ്പർ ജോളി അജി തോമസ് അനുമോദിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ട്രെയിനർ അനീഷ് ജോർജ് മാർഗനിർദ്ദേശ ക്ളാസ് എടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി, ബ്ളോക്ക് പഞ്ചായത്ത് അംഗം റോബിൻ മോൻസി, പഞ്ചായത്ത് അംഗങ്ങളായ ലൂയിസ് പി.സാമുവൽ, അരുൺ കുമാർ, ആനന്ദവല്ലിയമ്മ, ടി.ലിജ, മുൻ പഞ്ചായത്ത് അംഗം അന്നമ്മ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |