SignIn
Kerala Kaumudi Online
Sunday, 05 July 2026 6.18 AM IST

വിദ്യാഭ്യാസ രംഗം സമൂഹം കരുതലോടെ സംരക്ഷിക്കണം: തിരുവഞ്ചൂർ

mla
എംഎൽഎ പ്രതിഭാ പുരസ്കാരം 2026 പരിപാടി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: വിദ്യാഭ്യാസ രംഗം കേരള സമൂഹം ഏറെ കരുതലോടെ ശ്രദ്ധിക്കേണ്ട മേഖലയായി മാറിയിരിക്കുകയാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സ്കൂളുകളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ആദരിക്കുന്ന എം.എൽ.എ പ്രതിഭാ പുരസ്കാരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്തൻകാവ് മെട്രോപൊളിറ്റൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ മുഖ്യാതിഥിയായി. ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷൻ കെ. എം. അനീഷ്,പി.ഡി.സന്തോഷ് കുമാർ,എം. ശശികുമാർ, സുനിൽ പി.ഉമ്മൻ, ജി. വിവേക്, സാലി ജെയിംസ്, ശോഭ വർഗീസ്, ബിജു അലക്സാണ്ടർ, എം. കെ. മനോജ്, അലക്സ് വർഗീസ്, സതീഷ് കുമാർ,എൻ. സുധാമണി ,സജി പട്ടരുമഠം,എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘുലേഖ സജി ചെറിയാൻ എംഎൽഎ സ്പീക്കർക്ക് കൈമാറി. സ്റ്റാറ്റിസ്റ്റിക്സ് ബിരുദ വിഭാഗത്തിൽ ജില്ലയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥിനി എസ്. അലിയയ്ക്ക് തെങ്ങുംതറയിൽ ടി. ടി. ചെറിയാൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് സമ്മാനിച്ചു. അലൻ കണ്ണാട്ട് നയിച്ച കരിയർ മോട്ടിവേഷൻ ക്ലാസും കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL