പത്തനംതിട്ട : ഡെപ്യൂട്ടി സ്പീക്കർ ആയതിന് ശേഷം ആദ്യമായി പത്തനംതിട്ടയിൽ എത്തിച്ചേർന്ന അഡ്വ. ഷാനിമോൾ ഉസ്മാന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ജോൺ.കെ മാത്യൂസ്, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ജോൺസൺ വിളവിനാൽ, അബ്ദുൾകലാം ആസാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, നഹാസ് പത്തനംതിട്ട, അജിത് മണ്ണിൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |