SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.46 AM IST

പ്ലസ് വണ്ണിൽ പ്രവേശനം നേടി 10365 കുട്ടികൾ

plus-one

പത്തനംതിട്ട : ജില്ലയിൽ പ്ലസ് വണ്ണിൽ പ്രവേശനം നേടിയത് 10,365 വിദ്യാർത്ഥികൾ. മെറിറ്റ്‌, മാനേജ്‌മെന്റ്‌, അൺ എയ്‌ഡഡ്‌, സ്‌പോർട്‌സ്‌, കമ്മ്യൂണിറ്റി ക്വാട്ടകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായിട്ടാണ്‌ കുട്ടികൾ പ്രവേശനം നേടിയത്‌. മെറിറ്റ്‌ വിഭാഗത്തിൽ ബാക്കിയുള്ളത്‌ 1224 സീറ്റുകൾ മാത്രമാണ്‌. ആകെയുള്ള 12,093 അപേക്ഷകരിൽ ഇനി പ്രവേശനം ലഭിക്കാനുള്ളത്‌ 1728 പേർക്കാണ്‌. വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റുകളിൽ ഇവർക്ക്‌ പ്രവേശനം സാദ്ധ്യമാകും. എന്നാൽ മെറിറ്റ്‌ സീറ്റ്‌ പ്രതീക്ഷിച്ചിരിക്കുന്ന 504 പേർക്ക്‌ ഇത്‌ കിട്ടില്ല. ഇവർ മാനേജ്‌മെന്റ്‌, അൺ എയ്‌ഡഡ്‌ സീറ്റുകളെ ആശ്രയിക്കേണ്ടിവരും. വടശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 50 സീറ്റിൽ 37ലും പ്രവേശനമായി. ജനറൽ മെറിറ്റ് വിഭാഗത്തിൽ 4,050 സീറ്റുകളിൽ 3,042 സീറ്റിലും എയ്‌ഡഡ് മെറിറ്റ് വിഭാഗത്തിലെ 6,144ൽ 5,613 എണ്ണത്തിലും അലോട്ട്മെന്റ് നടന്നു.

ഒഴിവുള്ള സീറ്റുകൾ : 4337
പ്ലസ് വണ്ണിൽ ജില്ലയിൽ 4337 സീറ്റുകൾ ഒഴിവുണ്ട്. 14,702 സീറ്റുകളിലേക്കാണ് പ്രവേശനം നടന്നത്.

സയൻസിൽ 2132 സീറ്റുകൾ ഒഴിവ്

ജില്ലയിൽ പ്ലസ് വൺ സയൻസ് ബാച്ചുകളിൽ 8516 സീറ്റുകൾ ഉള്ളതിൽ 6384ൽ പ്രവേശനം നടന്നു. 2132 ഒഴിവുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL