
അടൂർ : പഴകുളം മേട്ടുമ്പുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭ്യമുഖ്യത്തിൽ സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ.തുളസിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷതവഹിച്ചു. ബഷീർ കൃതികളായ പാത്തുമ്മയുടെ ആട്, ബാല്യകാലസഖി, ഭൂമിയുടെ അവകാശികൾ എന്നിവ ബാലകവിതാംഗങ്ങൾ വായിച്ചവതരിപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി എസ്.അൻവർഷ, ജോയിന്റ് സെക്രട്ടറി എസ്.താജുദീൻ, വൈസ് പ്രസിഡന്റ് എം.എം.സലാം, അക്ഷര സേനാംഗം ബിജുജനാർദ്ദനൻ, ലൈബ്രറേറിയൻ ഷാനമോൾ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |