SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.46 AM IST

ബഷീർ അനുസ്മരണം

basheer

കോന്നി : അദ്ധ്യാപക വേദിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. ബഷീർ കൃതികളെ ആസ്പദമാക്കി നടത്തിയ ചിത്രരചന മത്സരത്തിൽ മല്ലശ്ശേരി കെ.എം.യു.പി.എസിലെ കാർത്തിക്.എസ്, തണ്ണിത്തോട്, ഗവ.വെൽഫയർ സ്കൂളിലെ അനുശ്രീ പ്രശാന്ത്, പ്രമാടം നേതാജി സ്കൂളിലെ ദേവനന്ദ.എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അനുസ്മരണ സമ്മേളനം കേരളകൗമുദി സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനംചെയ്തു. റെജി മലയാലപ്പുഴ അദ്ധ്യക്ഷതവഹിച്ചു. അരുൺ മോഹൻ, എബ്രഹാം കെ.ജെ, പി.ജെ തോമസ്, കെ.എ.തൻസീർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL