
പത്തനംതിട്ട: ദേശീയ വായനാമാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുകളുടെ സഹകരണത്തോടെ പി.എൻ.പണിക്കർ ഫൗണ്ടേഷൻ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി 'വായിച്ചു വളരുക' പ്രശ്‌നോത്തരി സംഘടിപ്പിക്കും. 11ന് പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 നാണ് മത്സരം. സ്‌കൂളുകളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ ജില്ലാതലത്തിൽ മത്സരിക്കും.
യു.പി. വിദ്യാർഥികൾക്ക് ചിത്രരചന മത്സരവും പത്തനംതിട്ട മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിൽ അന്നേദിവസം സംഘടിപ്പിക്കും. ചാർട്ട് പേപ്പർ വിദ്യാർത്ഥികൾ കൊണ്ടുവരണം. ഫോൺ. 9656763964, 9446443964.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |