
കോന്നി: ഗ്രാമപഞ്ചായത്ത് 15ാം വാർഡ് മഠത്തിൽകാവ് കേന്ദ്രീകരിച്ച് നമ്മുടെ ഗ്രാമം വിഷ രഹിത ഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി ഗ്രാമഹരിതം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ഞാറ്റുവേല ചന്ത നടത്തി. പച്ചക്കറിതൈകൾ വിതരണം ചെയ്തു. 75 കുടുംബങ്ങൾക്കാണ് രണ്ടാംഘട്ടത്തിൽ പച്ചക്കറിതൈകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷതവഹിച്ചു. കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് ആശ മഞ്ചു, സെക്രട്ടറി പ്രജിത, ഷക്കീന നിസാർ, പുഷ്പ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |